ആളും ആരവവും ഇല്ല , കൂത്തും കൂടിയാട്ടവും ഇല്ല
ആനയും അമ്പാരിയും ഇല്ല , താലപൊലിയില്ല
നിറശോഭയിൽ കത്തി നിൽക്കാൻ ഉത്സവങ്ങളും ഇലക്ട്ര്ക്ക് വെളിച്ചവും ഇല്ലാതെ അവൾ ....
ഒറ്റ തിരിയിൽ കത്തി നിൽക്കുന്ന അവൾക്ക് എന്തൊരു ഭംഗി ആണു
അവളെ കാണാൻ വേണ്ടി മാത്രം അല്ലെ കണ്ണൻ മിഴികൾ തുറക്കുന്നെ...
എനിക്കും അവളേ ഇഷ്ടമാണു അല്ല അവളോട് പ്രേമം ആണു..
അവൾ. .. "കൽവിളക്ക്"
ഒറ്റ തിരിയിൽ അവളുടെ നാണം തുളുംബിയുള്ള നോട്ടം,അരയാൽത്തറയിൽ ആകാശംനോക്കി കിടക്കുന്ന എന്നെ അല്ലേ...
ഉത്സവങ്ങളിൽ നൂറ്റിയൊന്ന് തിരിയിൽ കത്തി നിൽക്കുംബോൾ അവൾക്കുള്ള ആപേടി ഇന്നില്ല
പകരം ഒറ്റത്തിരിയിൽ നാണത്തോടെ ആണു അവൾ എന്നെ നോക്കുന്നെ..
ഞാനോ അവളുടെ നോട്ടം കണ്ടില്ല എന്നു നടിച്ച് അരയാലിൽ ചേക്കേറാൻ വന്നആലിലക്കുരുവിയിൽ കണ്ണെറിഞ്ഞു...
അതു അവൾക് ഇഷ്ടായില്ല .... അതു മനസിലാക്കിയ കാറ്റ് അവളെ തലോടാൻ ഓടിവന്നു .. അവൾ ആ കാറ്റിൽ ഒന്നു ആടിയുലഞ്ഞു കരഞ്ഞു , അവളുടെ കണ്ണിൽ നിന്നുംകണ്ണൂനീർ എണ്ണ ഊറി ഇറങ്ങി
ആൽത്തറയിൽ നിന്നും ഞാൻ ഓടിയടുത്ത് രണ്ട് കൈകൊണ്ടും അവളെ ചേർത്ത് പിടിച്ചു
അവളുടെ നെഞ്ജിലെ ചൂട് എന്റ് കൈയ്യിലും മുഖത്തും ഉമ്മ വെച്ചു....അമ്പല കുളത്തിലെ തവളകൾ നാണത്തോടെ മുങ്ങിയൊളിച്ചു...
അവളുടെ മുടിയിൽ ഞാൻ ഒരു കർപ്പൂരം ചൂടിച്ചു
നാണത്താൽ അവൾ കൂടുതൽ പ്രകാശിച്ചു
ആ മായ യിൽ ഞാൻ തൊഴുതു നിന്നു.....
എന്റെ കൽ വിളക്കിനു മുന്നിൽ......
No comments:
Post a Comment